തിരുവില്വാമല വില്വാദ്രി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം; ചുറ്റമ്പലം കത്തി നശിച്ചു

തിരുവില്വാമല വില്വാദ്രി ക്ഷേത്രത്തില്‍ വന്‍ തീപിടുത്തം. ചുറ്റമ്പലം പൂര്‍ണമായും കത്തി നശിച്ചു. സ്ഥലത്തെത്തിയ അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.