ആറ് കിലോമീറ്റർ യാത്രയ്ക്ക് 9200 രൂപ വണ്ടിക്കൂലി; അമിത തുക നൽകാത്തിന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയിൽ തള്ളി

ആറ് കിലോമീറ്റർ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത തുക നൽക്കാതതിന് കോവിഡ് ബാധിതരാ പിഞ്ചു കുഞ്ഞുങ്ങളെ ആംബുലൻസ് ഡ്രൈവർ വഴിയിൽ ഇറക്കിവിട്ടു. ഒമ്പത് മാസം പ്രയമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവർ പുറത്താക്കിയത്.

കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ചികിത്സയിലിരുന്ന സഹോദരങ്ങൾക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റർ ദൂരത്തേക്ക് ആംബുലൻസ് ഡ്രൈവർ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു.

ഇത്രയും തുക നൽകാനില്ലെന്ന് അറിയിച്ചതോടെ കുട്ടികളുടെ ഓക്സിജൻ സപ്പോർട്ട് ഉൾപ്പടെ ഊരി മാറ്റി പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛൻ ആരോപിച്ചു.

Read more

വിവരം അറിഞ്ഞ ചില ഡോക്ടർമാർ സംഭവത്തിൽ ഇടപെട്ടതോടെ ഇതേ ആംബുലൻഡ് ഡ്രൈവർ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.