ആംബുലന്‍സുകള്‍ക്ക് ഇനി തോന്നും പോലെ പണം വാങ്ങാന്‍ പറ്റില്ല; മിനിമം നിരക്കും വെയിറ്റിംഗ് ചാര്‍ജും അറിയിച്ച് കെബി ഗണേഷ്‌കുമാര്‍

സംസ്ഥാനത്ത് ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്കുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷനുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 2500 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അധിക നിരക്കായി 50 രൂപയും നിശ്ചയിച്ചു. വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ള ഹൈ എന്റ് വാഹനങ്ങളുടെ നിരക്കാണിതെന്നും മന്ത്രി അറിയിച്ചു.

വെന്റിലേറ്റര്‍ സൗകര്യം ഇല്ലാത്ത ഓക്‌സിജന്‍ സൗകര്യമുള്ള സാധാരണ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് മിനിമം 1500 രൂപയും അധികം ഓടുന്ന കിലോമീറ്ററിന് 40 രൂപയും നിശ്ചയിച്ചു. ഇതുകൂടാതെ വെയിറ്റിംഗ് ചാര്‍ജായി ആദ്യ മണിക്കൂറിന് ശേഷം തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 200 രൂപയും നിശ്ചയിച്ചു.

ഒമ്‌നി പോലുള്ള ചെറിയ എയര്‍ കണ്ടീഷന്‍ ആംബുലന്‍സുകള്‍ക്ക് 800 രൂപയാണ് മിനിമം നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും അധിക നിരക്ക് 25 രൂപയും നല്‍കണം. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 200 രൂപയും നല്‍കണം. ഇതേ വിഭാഗത്തിലുള്ള എയര്‍ കണ്ടീഷന്‍ ഇല്ലാത്ത വാഹനങ്ങള്‍ക്ക് മിനിമം നിരക്ക് 600 രൂപയാണ്.

ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 150 രൂപ വെയിറ്റിംഗ് ചാര്‍ജും അധിക കിലോമീറ്ററിന് 20 രൂപയുമാണ് നിരക്ക്. റീജിയണല്‍ കാന്‍സര്‍ സെന്ററിലേക്ക് വരുന്ന രോഗികള്‍ക്ക് ഓരോ കിലോമീറ്ററിനും രണ്ട് രൂപ ഇളവ് ലഭിക്കുമെന്നും കെബി ഗണേഷ് കുമാര്‍ അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ