അമിത്ഷായ്ക്ക് അംബേദ്കറോട് പുച്ഛം; ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് തുടങ്ങിവെച്ച നയങ്ങളുടെ മൂര്‍ദ്ധന്യാവസ്ഥയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദാരവത്കരണം ഉള്‍പ്പടെയുള്ള നയങ്ങള്‍ കൊണ്ടുവന്നത് തെറ്റായെന്ന് കോണ്‍ഗ്രസിന് തോന്നുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി നയമാണ് നടപ്പാക്കുന്നത്. കേന്ദ്രസര്‍ക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാന്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യുനപക്ഷ വര്‍ഗീയത മരുന്നല്ലെന്നും രണ്ടും പരസ്പരപൂരകമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അമിത് ഷായ്ക്ക് ഡോ ബിആര്‍ അംബേദ്കറോട് പുച്ഛമാണ്. സംഘപരിവാര്‍ അക്രമങ്ങളില്‍ മുസ്ലിം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയെ നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അവര്‍ക്ക് പറയാനാകുമോയെന്ന് ചോദിച്ച മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളും അണികളും ബിജെപിക്ക് ഒപ്പം പോകുന്നുവെന്നും ആരോപിച്ചു. വര്‍ഗീയതുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ ഒരുപാട് കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നും പിണറായി പറഞ്ഞു.

Latest Stories

ബുംറയെ ഒന്നും ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത്, അവനൊന്നും ശരിക്കും പറഞ്ഞാൽ വയ്യ; സൂപ്പർ താരത്തിനെതിരെ ബൽവീന്ദർ സിംഗ് സന്ധു

ഇത് അദ്ദേഹത്തിന്റെ അവസാന പരമ്പരയാണെങ്കിൽ...; വിരാട് കോഹ്‌ലിക്ക് പാറ്റ് കമ്മിൻസിന്റെ വക ഞെട്ടിക്കുന്ന സന്ദേശം; സംഭവം വൈറൽ

നയന്‍താരയ്ക്ക് പച്ചക്കൊടി, 'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

'വിഡി സതീശനും കെ സുധാകരനും പറയുന്നത് തെറ്റ്'; ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോൺഗ്രസിനെതിരെ കുടുംബം

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ പിടിയില്‍

ആ ഇന്ത്യൻ താരത്തിന്റെ പ്രവർത്തി മോശം, അനാവശ്യമായി ഉടക്ക് ഉണ്ടാക്കാൻ മാത്രമേ അറിയൂ അവന്: സബ കരീം

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ കൊലപാതകം; 9 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ

മുനമ്പത്ത് നടന്നിരിക്കുന്നത് അനധികൃത കൈയേറ്റം; 404.76 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കണം; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തള്ളി വഖഫ് ബോര്‍ഡ്; ഒന്നിച്ചെതിര്‍ത്ത് ക്രൈസ്തവസഭ ബിഷപ്പുമാര്‍

ഷൂട്ടിങ് എന്ന പേരിലാണ് മുറി എടുത്തത്, കല്യാണത്തിന് എത്തിയവര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന് കരുതി; ദിലീപ്-കാവ്യ രഹസ്യ വിവാഹത്തെ കുറിച്ച് മേക്കപ്പ്മാന്‍ ഉണ്ണി