ഡിവൈഎഫ്‌ഐ അഖിലേന്ത്യാ യുവതി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ആസാം സ്വദേശിയായ പ്രവര്‍ത്തകയുടെ മലയാളം പാട്ട് പങ്കുവെച്ച് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോം. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിന്താ ജെറോം ആസാമീസ് സഖാവിന്റെ മലയാളം പാട്ട് പങ്കുവെച്ചിരിക്കുന്നത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയമായ ‘നൂറു പൂക്കളെ..നൂറു നൂറു പൂക്കളെ.. ലാല്‍സലാം ലാല്‍സലാം.. ലാല്‍സലാം സഖാക്കളെ’ എന്ന ഗാനമാണ് ആസാമില്‍ നിന്നെത്തിയ സഖാവ് മിത്തു ആലപിക്കുന്നത്.
അതേസമയം, ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.
ചിന്ത ജെറോം, റിസോര്‍ട്ട് ഉടമ എന്നിവരില്‍നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഷ്ണുവിന്റെ ഹര്‍ജി. ജസ്റ്റിസ് എന്‍.നഗരേഷിന്റേതാണ് ഉത്തരവ്.