തലസ്ഥാനത്തെ സംഘർഷം വീടുകളിലേക്കും; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരന്റെ വീടിനു നേരെ ആക്രമണം, പിന്നാലെ സിപിഎം പ്രവർത്തകൻ്റെ വീട്ടിലും ആക്രമണം

തിരുവനന്തപുരം ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം ആക്രമണം വീടുകളിലേക്കും. ആറ്റിങ്ങൽ ആലങ്ങോടാണ് സംവം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സുഹൈലിൻ്റെ വീടിനു നേരെയാണ് ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഒരു കൂട്ടം ആളുകളെത്തി സുഹൈലിൻ്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

പിന്നാലെ കരവാരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഏറെ വൈകാതെ നജാമിൻ്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

Latest Stories

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?