പാറശ്ശാലയില്‍ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം പാറശ്ശാലയില്‍ കിണർ കുഴിക്കുകയായിരുന്ന തൊഴിലാളിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഉദയൻകുളങ്ങര സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്തായ ബിനു കല്ലെടുത്തിട്ടു എന്നാണ് ആരോപണം . ഫയർഫോഴ്സ് എത്തിയാണ് സാബുവിനെ രക്ഷിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വിജയകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള കിണറിലായിരുന്നു ഷൈൻകുമാർ ജോലി ചെയ്തിരുന്നത്. ഈ സമയത്ത് ഷൈനിന്റെ സുഹൃത്തായ ബിനു 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് കല്ലെടുത്തിട്ട് ഓടി രക്ഷപ്പെട്ടു എന്നാണ് പരാതി. സാബുവും ബിനുവും നേരത്തെ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. കൂലിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

ബിനുവിന് തന്നോട് മുൻ കാല വൈരാഗ്യമുണ്ടെന്നും തന്നെ കൊല്ലാൻ ശ്രമിച്ചതാണെന്നും പരിക്കേറ്റ സാബു പറഞ്ഞു. കഴിഞ്ഞ ദിവസം കൂലിത്തർക്കവുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. സാബുവിന്റെ തോളിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സാബുവിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. അതേസമയം ബിനു ഒളിവിൽ പോയതായാണ് സൂചന. ഇയാൾക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു