ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തിലാണ് അന്വേഷണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിങ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

ചികിത്സാ കാലയളവിൽ കുഞ്ഞിന് വൈകല്യം ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ് എടുത്തിരുന്നു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കില്‍ സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

അതേസമയം സംഭവത്തില്‍ പ്രതികരിച്ച് ആരോപണ വിധേയയായ ഡോക്ടർ പുഷ്പ രംഗത്തെത്തി. ദമ്പതികൾ തന്നെ കണ്ടത് ആദ്യത്തെ രണ്ട് മാസത്തിലാണെന്നും ആ സമയത്ത് ശിശുവിന്റെ വൈകല്യം കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡോ. പുഷ്പ പറഞ്ഞു.

Latest Stories

ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി

ഭരണഘടനയെ അവഹേളിച്ച കേസിൽ സജി ചെറിയാനെതിരെ അന്വേഷണം വേണ്ട; ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ

വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരെ കേസില്ല, അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

'അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല': പരിഹാസവുമായി മുഹമ്മദ് സിറാജ്

മുനമ്പം വഖഫ് ഭൂമി പ്രശ്നം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് വിജ്ഞാപനം ഇറക്കി സ‍ർ‌ക്കാ‍ർ

"എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി"; തുറന്നടിച്ച് മുൻ ജർമ്മൻ താരം

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കണം; അവരെ പ്രത്യേകം നിരീക്ഷിക്കണം; അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റലിൽ വിളമ്പിയ സാമ്പാറിൽ പുഴു; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

'ലോയല്‍റ്റി ചെലവേറിയതാണ്'; വെങ്കിടേഷ് അയ്യരിലൂടെ കെകെആറിന് പിണഞ്ഞ അബദ്ധം

ഡൽഹി പിവിആർ സിനിമ തിയേറ്ററിന് സമീപം സ്ഫോടനം