പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതിമാര്‍ അറസ്റ്റില്‍. കൊല്ലം കുന്നത്തൂരില്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍ ഭര്‍ത്താവ് സുരേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കൊല്ലം ചവറയില്‍ നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.

ഡിസംബര്‍ 1ന് ആയിരുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി ജീവനൊടുക്കുന്നതിന് മുന്‍പായി ദമ്പതികള്‍ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിരുന്നു. പ്രതികളുടെ മകള്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചാണ് ഇരുവരും വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

ഇതുകൂടാതെ പോലീസ് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഗീതുമോള്‍ 15കാരന്റെ മുഖത്തടിക്കുകയുംചെയ്തു. ഇതിന്റെ മാനസികപ്രയാസത്തിലാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Latest Stories

'എമർജൻസി' കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ

മൂന്ന് ദിവസം വനത്തിനുള്ളില്‍ ഇന്റര്‍നെറ്റും ഫോണുമില്ലാതെ; ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രക്കിംഗില്‍ എങ്ങനെ പങ്കെടുക്കാം

ഒടുവിൽ ഇന്ത്യക്ക് ആശ്വാസ വാർത്ത; രാജകീയ തിരിച്ച് വരവിന്റെ വലിയ സിഗ്നൽ തന്ന് ആ താരം; വീഡിയോ വൈറൽ

മുഖ്യമന്ത്രി വിളിച്ച് ഹണി റോസിന് പിന്തുണ അറിയിച്ചു; ആഢംബര കാറില്‍ മുങ്ങിയ ബോബി ചെമ്മണ്ണൂര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍

പഴുതടച്ച് ഹണി റോസിന്റെ നീക്കം; ആദ്യം 30 പേര്‍ക്കെതിരെ പരാതി നല്‍കിയത് കൃത്യമായ നിയമോപദേശത്തില്‍; ബോബി ചെമ്മണ്ണൂരിനെ അറസ്റ്റില്‍ കുടുക്കിയത് ഇങ്ങനെ

'വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ'; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി

'മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു'; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി