'ചെന്നിത്തലയ്ക്ക് ബി.ജെ.പിയിലേക്ക് സ്വാ​ഗതം'; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി പാർട്ടി പടിവാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് എ.എൻ രാധാകൃഷ്ണൻ

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് സ്വാ​ഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. ചെന്നിത്തലയോട് പാര്‍ട്ടി വിട്ടുപോകാന്‍ വി.ഡി.സതീശനടങ്ങുന്ന പുതിയ നേതൃത്വം ആവശ്യപ്പെട്ടു കഴിഞ്ഞു. നിരവധി സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ന്യൂസിനോടാണ് എ.എൻ രാധാകൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.

‘ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ എങ്ങോട് പോകും ? കാരണം അവർ പത്തോ അൻപതോ വർഷം ജീവിതം കൊടുത്തിട്ടുള്ള പാർട്ടി, താഴെ തലം മുതൽ വളർത്തിയെടുത്ത പാർട്ടി…അവർക്കൊരു പശ്ചാത്തലമുണ്ട്..അതിൽ ജാതിസമവാക്യങ്ങളും, സമുദായ സംഘടനകളുടെ സ്വാധീനത്തിന്റെ പശ്ചാത്തലമുണ്ട്…ഈ അടിസ്ഥാനത്തിൽ അവർ കേരളം മുഴുവൻ യാത്ര ചെയ്തുണ്ടാക്കിയ പാർട്ടി അവരോട് പൊയ്ക്കൊള്ളാനാണ് പറഞ്ഞത്’- എഎൻ രാധാകൃഷ്ണൻ  പറഞ്ഞു.
സിപിഎമ്മിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്കാകില്ലെന്നും സിപിഐഎം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മുഹമ്മദ് റിയാസ് ആയി മാറിയെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും അണികളുമായി ബിജെപി ആശയവിനിമയം നടത്തുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ലിക്വിഡേഷനാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

Latest Stories

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്; പരാതിക്കാരിയായിരുന്ന യുവതി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ, ഭർത്താവിനെതിരെ മൊഴി

സച്ചിൻ ബേബിയെ സ്വന്തമാക്കി ഹൈദരാബാദ്, 'ബേബി' സച്ചിനെ സ്വന്തമാക്കി മുംബൈയും

തൃശ്ശൂരിൽ റോഡിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലൂടെ ലോറി പാഞ്ഞുകയറി കുട്ടികളടക്കം 5 പേർ മരിച്ചു