ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറുമായുള്ള ചിത്രം പങ്കുവച്ച് നടൻ മമ്മൂട്ടി. ഉപരാഷ്ട്രപതിയെ കാണാനും സമയം ചെലവഴിക്കാനും സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് ചിത്രം പങ്കുവച്ച് മമ്മൂട്ടി കുറിച്ചു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണമായിരുന്നുവെന്നും മമ്മൂട്ടി കുറിച്ചു.
‘ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിനെ കാണാനും സമയം ചെലവഴിക്കാനും സാധിച്ചതിൽ അഭിമാനിക്കുന്നു. ശ്രദ്ധേയനായ ഒരു നേതാവുമായുള്ള അവിസ്മരണീയവും പ്രചോദനാത്മകവുമായ സംഭാഷണം. അവസരത്തിന് നന്ദി.’ – മമ്മൂട്ടി കുറിച്ചു