'എനിക്കിന്ന് മനസ്സില്ല'; പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്ത് കാര്യം, ആരെങ്കിലും അനുസരിക്കുമോ: ആനത്തലവട്ടം

കോടതി വിധിയ്‌ക്കെതിരെ സമരക്കാര്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദന്‍. പണിമുടക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞാല്‍ ആരെങ്കിലും അനുസരിക്കുമോ എന്ന് ചോദിച്ച ആനത്തലവട്ടം പണിയെടുക്കാനുള്ള അവകാശം പോലെ തന്നെ പണി മുടക്കാനും അവകാശമുണ്ടെന്നും പറഞ്ഞു. എനിക്കിന്ന് പണിയെടുക്കാന്‍ മനസ്സില്ല. പണിയെടുക്കണം എന്ന് നിര്‍ബന്ധിക്കാന്‍ കോടതിയ്ക്ക് എന്താണ് കാര്യമെന്നും അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ ഇന്ന് ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെ രാജ്യവ്യാപകമായി ട്രേഡ് യുണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ ആശക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഒന്നാം ദിനം പണിമുടക്കിനോട് പുര്‍ണമായ സഹകരിച്ച സംസ്ഥാനത്ത് ഹൈക്കോടതിയുടെ ഇടപെടലും, വ്യാപാരികളുടെ നിലപാടുമാണ് പണിമുടക്ക് അനുകൂലികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നത്.

കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്കിന്റെ ഒന്നാംനാള്‍ രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കിയെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ