കത്തിന്റെ ഉത്തരവാദിത്വം തന്റെ തലയിൽ അല്ലെന്ന് ആനാവൂര്‍ നാഗപ്പന്‍, മേയറെ വിളിച്ചിട്ട് കിട്ടിയില്ല

തിരുവനന്തപുരം മേയര്‍ തനിക്കെഴുതിയ കത്ത് വ്യാജമാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. താന്‍ ആകത്ത് കണ്ടിട്ടില്ലന്നാണ് അദ്ദേഹം പറയുന്നത്. തല്‍ക്കാലം കത്തിന്റെ പാപഭാരം ഏറ്റെടുക്കാന്‍ സി പി എം ജില്ലാകമ്മിറ്റി തെയ്യാറല്ലന്ന നിലപാടിലേക്കാണ് ആനാവൂര്‍ നാഗപ്പന്‍ നീങ്ങുന്നത്. കത്തിനെക്കുറിച്ച് പറയേണ്ടത് മേയറാണെന്നും, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലന്നുമാണ് ജില്ലാ സെക്രട്ടറി പറയുന്നത്. 295 താല്‍ക്കാലിക ഒഴിവുകളിലേക്ക് പാര്‍ട്ടി അംങ്ങളെ നിയമിക്കാനുള്ള പേരുകള്‍ തരണമെന്നാണ് കത്തിലൂടെ മേയര്‍ ആവശ്യപ്പെടുന്നത്്. അതിന്റെ വിശദാംശങ്ങളും കത്തിലുണ്ട്്.

അങ്ങിനെ കത്ത്് തന്റെ കയ്യില്‍ കിട്ടിയിട്ടില്ല, അങ്ങിനെ കത്ത് എഴുതേണ്ടകാര്യവുമില്ല. താന്‍ ആ കത്തിന് മറുപടി നല്‍കിയിട്ടുമില്ല ആനാവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. മേയറുമായി സംസാരിച്ചതിന് ശേഷമേ ഇതില്‍ പ്രതികരിക്കാന്‍ കഴിയുകയുള്ളുവെന്നും ആനാവൂര്‍ വ്യക്തമാക്കി.ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയത്. നവംബര്‍ 16 വരെയാണ് ഈ ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പര്‍ മുതല്‍ ഡോക്ടര്‍മാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.

ഇതിന് പിന്നാലെയാണ് ഒന്നാം തീയതി മേയര്‍ ഇപ്പോള്‍ പുറത്ത് കത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചത്. പതിനാറം തീയതിക്കുള്ളില്‍ സി പി എം അനുഭാവികളായവരെ തിരഞ്ഞെടുത്ത് നിയമിക്കാന്‍ വേണ്ടിയാണ് മേയര്‍ ഈ കത്ത് നല്‍കിയതെന്നാണ് ആരോപണം. അല്ലങ്കില്‍ ഈ കത്ത് ജില്ലാ സെക്രട്ടറിക്ക്് അയക്കേണ്ട കാര്യമില്ലന്നും പറയുന്നു.

താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടികയാവശ്യപ്പെട്ടുളള മേയറുടെ ഔദ്യോഗിക കത്ത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്.

കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്.

കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ‘ഡല്‍ഹിയില്‍നിന്നു വന്നതേയുള്ളൂ. എന്താണു സംഭവമെന്ന് അന്വേഷിക്കട്ടെ. അങ്ങനെയൊരു കത്ത് പോകേണ്ട ആവശ്യമില്ലല്ലോ’ എന്നായിരുന്നു സംഭവത്തോടുളള ആര്യ രാജേന്ദ്രന്റെ പ്രതികരണം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?