വീഴ്ച്ച പറ്റിയില്ല, ഷിജു ഖാനെ സംരക്ഷിച്ച് ആനാവൂര്‍ നാഗപ്പന്‍, ആനാവൂരിനും പങ്കെന്ന് അനുപമ

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിജു ഖാന്‍ തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിക്ക് എതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വീഴ്ച്ച പറ്റിയെന്ന് കണ്ടത്തിയാല്‍ പാര്‍ട്ടി അന്വേഷിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന ആരോപണം തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നതല്ല സിപിഎമ്മിന്റെ പണി. സമരത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് വ്യക്തമാകുന്നത് ഒരു വരെ നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ആരും പരാതിയുമായി എത്തിയില്ല. സംരക്ഷണവും പരിപാലനവും മാത്രമാണ് സമിതിയുടെ ചുമതല. കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കിട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്ന് ആനാവൂര്‍ പറഞ്ഞു. ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു ടി വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ആനാവൂരിന്റെ വാദം.

അതേസമയം ദത്ത് നല്‍കിയ സംഭവത്തില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അനുപമ പറഞ്ഞു. അതിനാലാണ്് ഷിജു ഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ ആരോപിച്ചു. ആരോപണവിധേയരായവര്‍ക്ക് എതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം. തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും

Latest Stories

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്