ലൈഫ് മിഷന്‍ കേസില്‍ എല്ലാ രേഖകളും സി.ബി.ഐക്ക് കൈമാറിയതായി അനില്‍ അക്കര

ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ ക്ക്് മുഴുവന്‍ രേഖകളും കൈമാറിയതായി മുന്‍ എം എല്‍ എ അനില്‍ അക്കര. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് നേരത്തെ അനില്‍ അക്കര പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് സി ബി ഐ സംഘം അനില്‍ അക്കരയെ ബന്ധപ്പെട്ടത് . ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് അദ്ദേഹം നിര്‍ണ്ണായകമായ വിവരങ്ങള്‍ നല്‍കിയത്. മുഖ്യമന്ത്രി വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ആരോപണമാണ് അനില്‍ അക്കര വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്.

Read more

മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടിരുന്നു. ലൈഫ്മിഷന്‍ സി.ഇ.ഒ. യു.വി.ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നല്‍കിയ കത്തും അനില്‍ അക്കര വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല ലൈഫ് മിഷനില്‍ എടുത്ത തിരുമാനം മുഖ്യമന്ത്രിയുടെഅധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതായിരുന്നുവെന്നും അനില്‍ അക്കര വെളിപ്പെടുത്തിയിരുന്നു. ഈ രേഖകളൊക്കെ അനില്‍ അക്കരസി ബി ഐ ക്ക് കൈമാറിയിട്ടുണ്ട്.