രാജാവായി വാഴാം, അല്ലെങ്കിൽ  പിണറായിയുടെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടകാലം കഴിയാം; ഗോപിനാഥിനോട് അനിൽ അക്കര

കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് എ വി ഗോപിനാഥിന് മറുപടിയുമായി അനിൽ അക്കര.  ഒന്നുകിൽ രാജാവായി കോൺഗ്രസിൽ വാഴുക അല്ലെങ്കിൽ പിണറായിയുടെ വേലക്കാരനായി എച്ചിൽ എടുത്തു കഴിയുകയെന്ന് അനിൽ അക്കരെ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിങ്ങളെ പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?. പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ ആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ലെന്നും അനിൽ അക്കരെ കുറിച്ചു.

ഗോപിനാഥിന് പകരം വെയ്ക്കാൻ പാലക്കാട് നിലവിൽ ആരുമില്ല. പക്ഷെ പാർട്ടി വിട്ടുപോയാൽ പകരം ആള് വരും. അതു കാലത്തിന്റ ശീലമാണെന്നും അനിൽ അക്കര ഫെയ്സ്ബുക്കിൽ കുറിച്ചു.

അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

സ്നേഹം നിറഞ്ഞ ഗോപിയേട്ടാ❤
നിങ്ങളെപ്പോലുള്ള ജനപിന്തുണയുള്ള നേതാക്കൾ എന്തിനാണ് സ്ഥാനമാനങ്ങൾക്ക് പിറകെ ഓടുന്നത്?
പെരുങ്ങോട്ടുക്കുറിശ്ശിക്കാർ നിങ്ങളെ
ആ നാട്ടിലെ രാജാവാക്കിയത്,
പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ പദവിയിൽ വീണ്ടും വീണ്ടും അവരോധിക്കാനല്ല, കോൺഗ്രസുകാരനായ ഗോപിയെ അങ്ങനെ കാണാനാണ് ഞങ്ങൾ
പുതിയ തലമുറ ആഗ്രഹിക്കുന്നത്.
ഞാൻ അടാട്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്ന കാലത്ത് മുപ്പത് കൊല്ലം മുൻപ്
നിങ്ങൾ mla യും ഡിസിസി പ്രസിഡന്റും, കെപിസിസി ഭാരവാഹിയും ഒക്കെയായി,
നിങ്ങൾ വഹിക്കാത്ത ഏത് പദവിയാണ് ഇനിയുള്ളത്.പെരുങ്ങോട്ടുക്കുറിശ്ശി
ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ്‌,
ബാങ്ക് പ്രസിഡന്റ്‌ പദവികൾ അവിടെ നിങ്ങൾക്ക് പകരം ആരെങ്കിലും
ചോദിച്ചു വന്നിട്ടുണ്ടോ?
അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ?
ആദ്യം ഈ പദവികൾ കൈമാറി മാതൃക കാണിച്ചാൽ ഞാൻ നിങ്ങളുടെകൂടെ, അല്ലെങ്കിലും ഗോപിയേട്ടനെ ഞാൻ ഇഷ്ടപെടും.❤ നിങ്ങൾക്ക് പകരം വെയ്ക്കാൻ പാലക്കാട്‌ കോൺഗ്രസിൽ അല്ല പാലക്കാട്‌ മാറ്റാളില്ല.❤
പക്ഷെ നിങ്ങൾ കോൺഗ്രസിൽ നിന്ന് പോയാൽ അല്പം സമയമെടുത്താലും പേരുങ്ങോട്ടുക്കുറിശ്ശിയിൽ മറ്റൊരാളുവരും.
അത്  കാലത്തിന്റെ ശീലമാണ്.
അടാട്ട് ഗ്രാമ പഞ്ചായത്ത്‌ ഭരണവും എന്റെ വാർഡും നഷ്ടപെട്ടപ്പോൾ ജീവൻ നഷ്ടപ്പെട്ട ആളാണ് ഞാൻ.
അത് അനുഭവിക്കുമ്പോഴേ അറിയൂ,😔
കോൺഗ്രസ്സിനകത്തെ സ്വാതന്ത്ര്യം
ഗോപിയേട്ടന് മറ്റൊരു പാർട്ടിയിലും കിട്ടില്ല.
ഒരു കാര്യം ഉറപ്പ് എന്ത് നഷ്ടമുണ്ടായാലും
പ്രീ ഡിഗ്രീ പഠനാകാലം കഴിഞ്ഞ് അമല ആശുപത്രിയിക്ക് മുന്നിൽ ടൂറിസ്റ്റ് ടാക്സി ഓടിച്ചു നടന്നിരുന്ന എന്നെ
അനിൽ അക്കരയാക്കിയത് എന്റെ പാർട്ടിയാണ് ഈ പാർട്ടി എന്റെ ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാകും, തിരിച്ചും. ഏതെങ്കിലും നേതാവിനെ കണ്ടാണോ, അല്ലങ്കിൽ ഏതെങ്കിലും പദവി മോഹിച്ചാണോ  ഞാനും നിങ്ങളും പൊതു പ്രവർത്തനത്തിനിറങ്ങിയത്?
വിറ്റു കൂട്ടിയ പാരമ്പര്യ സ്വത്തുക്കൾ തിരികെ പിടിക്കാൻ പറ്റില്ലന്നറിഞ്ഞിട്ടല്ലേ
അത് നഷ്ടപ്പെടുത്തിയത്?
തിരികെ പിടിക്കാനാണെങ്കിൽ
നിങ്ങൾക്ക് പുതിയ മേച്ചിൽ പുറം തേടിപ്പോകാം.
അല്ലെങ്കിൽ ഞങ്ങളുടെയൊക്കെ ഗോപിയേട്ടാനായി ഇവിടെ
രാജാവായി വാഴാം.
അതല്ല  പിണായിയുടെ പാര്യമ്പുറത്തെ
വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം.
ഒരു വാക്ക് ഈ പാർട്ടിയോടും
നിങ്ങളെ നിങ്ങളാക്കിയ പേരുങ്ങോട്ടുക്കുറിശ്ശിക്കാരോടും സ്നേഹമുണ്ടെങ്കിൽ
ഇവിടെ
#മംഗലശ്ശേരിനീലകണ്ഠനായിവാഴണം ❤

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി