'പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണമെന്ന് അനില്‍ ആന്‍റണി വ്യക്തമാക്കണം'; ആന്‍റോ ആന്‍റണി

പാകിസ്ഥാനിലേക്ക് ആരൊക്കെ പോകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വ്യക്തമാക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി. കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന അനിൽ ആന്റണിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ആന്‍റോ ആന്‍റണി.

‘അനിൽ ആന്‍റണി നിലപാട് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയോട് ഒപ്പം അടിയുറച്ചു നിൽക്കുന്ന ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉണ്ട്. അവർ എല്ലാം പാകിസ്ഥാനിലേക്ക് പോകണം എന്നാണോ? എങ്കിൽ അത് ആരൊക്കെ എന്ന് കൂടി അനിൽ വ്യക്തമാക്കണം.കോൺഗ്രസ്‌ പ്രചരണത്തിനു ആരൊക്കെ വരണം എന്ന് അനിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. അനിലിന്‍റെ ജല്‍പനങ്ങൾ അവഗണിക്കുന്നു എന്നും ആന്‍റോ ആന്‍റണി പ്രതികരിച്ചു.

കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് ആയിരുന്നു പത്തനതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണിയുടെ പരാമർശം. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എകെ ആന്‍റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനിൽ ആന്‍റണി പറഞ്ഞിരുന്നു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്