ബിബിസിക്കെതിരെയും കോണ്‍ഗ്രസിനെതിരെ വീണ്ടും ആഞ്ഞടിച്ച് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഭൂപടങ്ങള്‍ ഉള്‍പ്പെടെ ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാശ്മീര്‍ ഇല്ലാത്ത ഭൂപടം പലതവണ ബിബിസി നല്‍കിയിട്ടുണ്ട്. ബിബിസി നല്‍കിയ ഭൂപടങ്ങള്‍ സഹിതമാണ് അനില്‍ ആന്റണിയുടെ ട്വീറ്റ്. കോണ്‍ഗ്രസിനെയും ജയറാം രമേശിനെയും ടാഗ് ചെയ്താണ് അദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ, ബിബിസിയുടെ ‘ഇന്ത്യ-ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററിയെ എതിര്‍ത്ത് അനില്‍ ആന്റണി പരസ്യമായി രംഗത്തു വന്നിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണു ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ആന്റണി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നാണ് അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണിതെന്നും അനില്‍ ആന്റണി പറഞ്ഞിരുന്നു. എന്നാല്‍, ഇതു വലിയ വിവാദങ്ങള്‍ക്ക് ഇടവെയ്ക്കുകയും അദേഹത്തിന്റെ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെയ്‌ക്കേണ്ടി വരുകയും ചെയ്തിരുന്നു.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും അല്ലാതെ വേറെ ആരും പറയുന്നത് ഔദ്യോഗികമല്ലെന്നും ഷാഫി വ്യക്തമാക്കി. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായമാകില്ലെന്നും ഷാഫി പറഞ്ഞിരുന്നു.