അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയ സംഭവം; അന്വേഷണം നടത്തുമെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരത്ത് നടന്ന മൂന്നാമത് ലോക കേരളസഭയിലേക്ക് മോന്‍സന്‍ മാവുങ്കലിന്റെ സുഹൃത്തും പ്രവാസിയുമായ അനിത പുല്ലയില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നിയമസഭാ സമുച്ചയത്തിലേക്ക് അനിത എത്തിയത് ഗുണകരമായ കാര്യമല്ല. കര്‍ശനമായ അന്വേഷണം നടത്തുമെന്നും ഇത് സംബന്ധിച്ച് സ്പീക്കറുമായി സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു.

അനിതയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവരെത്തിയതെന്നും നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. അനിത പരിപാടിയില്‍ പങ്കെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെയാണ് അനിത പുല്ലയില്‍ ലോകകേരള സഭ സമ്മേളന പരിപാടികള്‍ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. എന്നാല്‍ അവരുടെ പേര് പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ല. പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അനിത പുല്ലയില്‍ അംഗമായിരുന്നു.

ലോക മലയാളി സഭ നടക്കുന്ന രണ്ട് ദിവസവും പരിപാടി നടക്കുന്ന ശങ്കരനാരായണ്‍ തമ്പി ഹാളിന് പുറത്ത് അനിതാ പുല്ലയില്‍ ഉണ്ടായിരുന്നു. ഇവര്‍ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. നിയമസഭാ ടി വിയുടെ റൂമിലാണ് ഇവര്‍ ഇരുന്നിരുന്നത്. അവിടെ വച്ചാണ് വാച്ച് ആന്റ് വാര്‍ഡ് എത്തി ഇവരെ പുറത്താക്കിയത്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി