പോക്‌സോ കേസ്: കോടതിയില്‍ ഹാജരായി അഞ്ജലി റിമാ ദേവ്

കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസില്‍ ആരോപണവിധേയായ അഞ്ജലി റിമാദേവ് കൊച്ചിയിലെ കോടതിയില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട നടപടിക്കാണ് കോടതിയിലെത്തിയത്. അന്വേഷണസംഘത്തിനുമുന്നില്‍ ഇന്നോ നാളെയോ ഹാജരാകുമെന്ന് അഞ്ജലി റിമാദേവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. സത്യം പുറത്തുവരുമെന്നും അഞ്ജലി റിമാദേവ് പറഞ്ഞു

കേസില്‍ ഹൈക്കോടതി അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയും നമ്പര്‍18 ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങി. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

2021 ഒക്ടോബറില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് റോയി പീഡിപ്പിച്ചു എന്ന് കോഴിക്കോട് സ്വദേശിയായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മോഡലുകളുടെ കേസ് അന്വേഷിച്ച സംഘത്തിന് കൈമാറുകയായിരുന്നു.

Latest Stories

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം

കോണ്‍ഗ്രസില്‍ ചേരുന്നവര്‍ പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; എന്തുകൊണ്ട് തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ പുന്നലയെയും കാണാത്തതെന്ന് ബിജെപി