എല്ലാ വീട്ടിലും ലാപ്ടോപ് എന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കാൻ: രമേശ് ചെന്നിത്തല

എല്ലാ വീട്ടിലും ഒരു ലാപ്ടോപ് നല്‍കുമെന്ന സംസ്ഥാന ബജറ്റിലെ തോമസ് ഐസകിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൂറുദിന പരിപാടിയില്‍ 5 ലക്ഷം ലാപ്ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നതാണ്. അത് നടക്കാതിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണ്. ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്.

എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. ഇപ്പോള്‍ 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായത് കൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബജറ്റ് ഐസക് അവതരിപ്പിച്ചത്. നിയമസഭയുടെ മൂന്നേകാല്‍ മണിക്കൂര്‍ സമയം വെറുതെ പാഴാക്കിയിരിക്കുകയാണ് ധനമന്ത്രിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍