വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും ആക്രമണം; കണ്ണൂരില്‍ വെച്ച് കല്ലേറ്; ജനല്‍ ഗ്ലാസിന് പൊട്ടല്‍

തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും ആക്രമണം. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് ട്രെയിന് കല്ലേറ് ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായിട്ടുണ്ട്. സംഭവം ഉണ്ടായ സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്ത പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറില്‍ പുറംഭാഗത്തെ ചില്ലിന് പൊട്ടല്‍ വീണിരുന്നു.

ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ച് പൊട്ടല്‍ വീണ ഭാഗം റെയില്‍വേ അധികൃതര്‍ പരിശോധിച്ചു. പൊട്ടലുണ്ടായ ഭാഗത്ത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത റെയില്‍വേ സുരക്ഷാസേന അന്വേഷണം നടക്കുകയാണ്. അതിനിടിയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ട്രെയിനിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ സുരക്ഷാസേന അറിയിച്ചു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ