ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം; ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടി

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുട്ടി ഇന്ന് രാവിലെ മരിച്ചു. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പൊലീസ് റിപ്പോർട്ട്. കുട്ടിയെ ആശുപത്രിയിലെത്തിച്ചത് ശ്വാസം മുട്ടലിനെ തുടർന്നെന്ന് എസ്എടി ആശുപത്രി അധികൃതർ അറിയിച്ചു.

മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഫെബ്രുവരി 27ന് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു. ഇതിലും യഥാർത്ഥ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

അറ്റകുറ്റപ്പണിയുടെ പേരിൽ ശിശുക്ഷേമ സമിതിയിൽ നിന്ന് കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സമീപത്തെ ലോഡ്ജിലേക്കാണ് കുട്ടികളെ മാറ്റിയത്. ഇവിടെ അടിസ്ഥാന സൗകര്യമില്ലെന്നും ആക്ഷേപമുണ്ട്.

Latest Stories

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല

പാമ്പന്‍പാലത്തിന്റെ ഉദ്ഘാടനം; ഏപ്രില്‍ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തും

IPL 2025: അന്ന് തന്നെ രാജസ്ഥാന്റെ നായകസ്ഥാനം ഉപേക്ഷിച്ചാലോ എന്ന് ഞാൻ ചിന്തിച്ചത് ആയിരുന്നു, പക്ഷേ..; സഞ്ജു സാംസൺ പറഞ്ഞത് ഇങ്ങനെ

അനൗണ്‍സ്‌മെന്റ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തു! അനൂപ് മേനോന്‍-മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചു? ചര്‍ച്ചയാകുന്നു

ബിജെപിക്കും ആര്‍എസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തിക്കേടും ചെയ്യും; 29ന് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എംവി ഗോവിന്ദന്‍

ഇതാണ് ഇന്ത്യന്‍ പാരമ്പര്യം..; മമ്മൂട്ടിക്കായി വഴിപാട് നടത്തിയ മോഹന്‍ലാലിനെ പിന്തുണച്ച് പ്രകാശ് ജാവ്‌ദേക്കര്‍

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി