ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ദിവസങ്ങളായി ഇദ്ദേഹം ഓര്‍മ്മയും സംസാര ശേഷിയും നഷ്ടമായി ഇദ്ദേഹം ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 20 നായിരുന്നു അപകടം. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങി വരുന്നത് വഴിയാണ് സ്‌കൂട്ടര്‍ കുഴിയില്‍ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡില്‍ വീണ കുഞ്ഞുമുഹമ്മദിന്റെ ഓര്‍മ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി. തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയാണ് കുഞ്ഞുമുഹമ്മദിന്റെ അന്ത്യം.
അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തര്‍ക്കമാണ് ആലുവ-പെരുമ്പാവൂര്‍ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. 24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്, എന്നാല്‍ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയ്യുന്നത്.
ഇതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പണി തുടങ്ങാനാകില്ലെന്നും അതുകൊണ്ടാണ് താല്‍കാലിക പാച്ച് വര്‍ക്ക് ചെയ്തതെന്നും അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും മന്ത്രി പറഞ്ഞിരുന്നു.