വന്ദേഭാരതിന്റെ ഒരു പുതിയ റേക്ക് കൂടി കൊച്ചുവേളി യാഡിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 8 കോച്ചുകള്‍ ട്രെയിന്‍ എത്തിച്ചത്.പുതിയ റേക്ക് എന്തിനാണ് എത്തിച്ചത് എന്നത് സംബന്ധിച്ച് റെയില്‍വേ ഇതുവരെ ഔദ്യേഗിക വിശദീകരണം നല്‍കിയിട്ടില്ല. നാലമത്തെ റേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ റൂട്ടിൽ മൂന്നാം വന്ദേഭാരതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ റേക്ക് എത്തിച്ചിരിക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം വഴി കാസര്‍ഗോഡ് പോയി തിരികെ എത്തുന്നതാണ് ഒന്നാം വന്ദേഭാരത്. കാസര്‍ഗോഡ് നിന്നും രാവിലെ 7 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്ത് പോയി തിരികെ എത്തുന്നതാണ് രണ്ടാം വന്ദേഭാരത്.ഇടവേളകളില്ലാത്ത സര്‍വീസ് ആയതിനാല്‍ രണ്ടാം വന്ദേഭാരതിന്റെ അറ്റകുറ്റപണി പ്രതിസന്ധിയില്‍ ആയിരുന്നു. ഇതിനായി മൂന്നാമതൊരു റേക്ക് എത്തിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നാലമത്തെ റേക്ക് കൊച്ചുവേളിയിലെത്തിച്ചിരിക്കുന്നത്.വെള്ളയും നീലയും നിറത്തിലെ കോച്ചുകളാണ് റേക്കിലുള്ളത്. വന്ദേ ഭാരതിന്റെ പെയറിംഗ് ട്രെയിന് സങ്കേധിക തകരാര്‍ ഉള്ളതിനാലാണ് പുതിയ റേക്ക് എത്തിച്ചത് എന്ന് സൂചനകളുണ്ട്. അതേ സമയം ഗുരുവായൂര്‍ – രാമേശ്വരം റൂട്ടില്‍ മുന്നാം വന്ദേഭാരത് വരുമെന്ന പ്രതീക്ഷകള്‍ക്കും ജീവൻ വയ്ക്കുകയാണ്.