കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. മറ്റൊരു രോഗിക്ക് ഇടാന്‍ വെച്ചിരുന്ന കമ്പിയാണ് അജിത്തിന്‍റെ കയ്യിലിട്ടതെന്നാണ് പരാതി.

പിഴവ് മനസിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം വ്യക്തമാക്കി. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രി തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ പറഞ്ഞുച്ചു. നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടെന്നും അജിത്ത് പറയുന്നു. വേണമെങ്കിൽ ചെയ്താൽ മതിയെന്നായിരുന്നു ഡോക്ടറിന്റെ മറുപടി. തുടർന്ന് കുടുംബം മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി.

കഴിഞ്ഞ ദിവസം വിരൽ മാറ്റ ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതിലും കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി ഉയർന്നിരുന്നു. സംഭവിച്ചത് തന്റെ പിഴവാണെന്ന് സമ്മതിച്ച ഡോക്ടറും രംഗത്ത എത്ത്തിയിരുന്നു. ഈ സംഭവത്തിന് തുടർന്ന് മെഡിക്കൽ കോളേജിനെതിരെ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ പരാതി.

Latest Stories

IPL 2025: നീ ആ ഷോട്ട് കളിച്ചാൽ അത് രസമാണ്, ഞാൻ കളിച്ചാൽ പണി...റാഷിദ് ഖാനും സൂര്യകുമാർ യാദവും ഉൾപ്പെട്ട സംഭാഷണം വൈറൽ; വീഡിയോ കാണാം

പൂരാവേശത്തിൽ തൃശൂർ; ശക്തന്റെ തട്ടകത്തിലേക്കൊഴുകി ജനസാഗരം, ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്ക് എത്തുന്നു

120 കോടിയുടെ നിക്ഷേപം, ജഡ്ജിമാരിൽ സമ്പന്നൻ ജസ്റ്റിസ് കെവി വിശ്വനാഥൻ; ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീംകോടതി

INDIAN CRICKET: രാഹുൽ ദ്രാവിഡ് രോഹിത്തിനെയും യുവരാജിനെയും എന്നെയും ആ പ്രവർത്തിക്ക് ശിക്ഷിച്ചു, ശ്രീലങ്കൻ പര്യടനത്തിലെ സംഭവം ഓർത്തെടുത്ത് പ്രഗ്യാൻ ഓജ; പറഞ്ഞത് ഇങ്ങനെ

ഷര്‍ട്ടിടാന്‍ അനുവദിക്കാതെ പൊലീസ്; പിണറായിസം തുലയട്ടെയെന്ന് പറഞ്ഞ് സ്‌റ്റേഷനിലേക്ക്; ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് അഭിഭാഷകന്‍; വാദം അംഗീകരിച്ച് കോടതി; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം

IPL 2025: എന്റെ മനക്കലേക്ക് സ്വാഗതം, ആന്ദ്രേ റസലിന് പുതിയ ടീം ഓഫർ ചെയ്ത് സൗരവ് ഗാംഗുലി; പോസിറ്റീവായി പ്രതികരിച്ച് താരം

കേരളത്തില്‍ ഉദ്ഘാടന മഹാമഹങ്ങളില്ല; ദേശീയപാത-66 നാല് റീച്ചുകള്‍ ഉടന്‍ തുറക്കും; ഹിന്ദിയടക്കം മൂന്ന് ഭാഷകളില്‍ ദിശാ ബോര്‍ഡുകള്‍; പൂച്ചെടികള്‍ നടാന്‍ സ്ഥലമില്ല; പകരം ആന്റി ഗ്ലെയര്‍ റിഫ്‌ളക്ടര്

IPL 2025: നീ ആൾ മിടുക്കനാണെന്നുള്ളത് ശരിതന്നെ, പക്ഷേ ആ രാജസ്ഥാൻ താരത്തിന്റെ ശൈലി അനുകരിച്ചാൽ പണി പാളും; ചെന്നൈ യുവതാരത്തിന് ഉപദേശവുമായി പിതാവ്

ഇനിയും കാലമില്ല, കാത്തിരിക്കാനാകുമില്ല; ഇടുക്കിയെ ഇളക്കി മറിച്ച് വേടന്‍; അനുകരിക്കരുത്,ഉപദേശിക്കാന്‍ ആരുമില്ലായിരുന്നെന്ന് റാപ്പര്‍ വേടന്‍

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നു; ഡിജിപിക്ക് പരാതി നല്‍കി വി ശിവന്‍കുട്ടിയുടെ ഓഫീസ്