കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ചുമതലയേല്‍ക്കും

കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്. സ്ഥലംമാറ്റ ഉത്തരവില്‍ ഡോ രാജേന്ദ്രന്റെ സ്റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതോടെ ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേല്‍ക്കും.

നേരത്തെ രാജേന്ദ്രന്റെ സ്ഥലമാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഡിസംബര്‍ 9ന് ആയിരുന്നു ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്.

പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നല്‍കിയ ഉത്തരവ്. എന്നാല്‍ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ കോഴിക്കോട് എത്താന്‍ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രന്‍ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവില്‍ സ്റ്റേ വാങ്ങുകയും ചെയ്തു.

പിന്നാലെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിച്ചു. ആരോഗ്യവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റ ഉത്തരവില്‍ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ