സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുന്നു. നേതൃത്വത്തിന്റേത് സങ്കുചിതമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിലക്കുകളെ മറികടന്ന് സെമിനാറില്‍ പങ്കെടുക്കുമെന്നറിയിച്ച് തീരുമാനത്തെ വിശാല അര്‍ത്ഥത്തില്‍ കാണണം. വിഷയത്തില്‍ തോമസിനെ പോലെ തീരുമാനമെടുക്കാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. തോമസ് പറഞ്ഞ പലകാര്യങ്ങളിലും താനും അനുഭവസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് അറിയിച്ചത്. കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാന്‍ ഈ പാര്‍ട്ടിയില്‍ നൂലില്‍ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.
താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണെന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്.
Read more
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള തീരുമാനത്തെ എം.എ ബേബി, എം.വി ജയരാജന്‍ എന്നിവരടക്കമുളള കോണ്‍്ഗ്രസി നേതാക്കള്‍ സ്വാഗതം ചെയ്തു. സെമിനാറില്‍ പങ്കെടുക്കുന്നത് കൊണ്ട് തോമസ് വഴിയാധാരമാകില്ലെന്നാണ് സിപിഎം പറയുന്നത്.