'വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ'; ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

സിപിഐ വികസന വിരുദ്ധരല്ലെന്ന് ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ലെന്നും പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം അറിയിച്ചു. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. വിഷയം ഇടതുമുന്നണി ചര്‍ച്ചചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻറെ മറുപടി. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ൪ക്കാ൪ തീരുമാനമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read more