വയനാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; രണ്ടാഴ്ചത്തേക്ക് വിവാഹചടങ്ങുകൾക്ക് വിലക്ക്, ചെറിയ റോഡുകളും അടച്ചു

കോവിഡ് സമ്പർക്ക വ്യാപനം നടക്കുന്ന വയനാട്ടിലെ വാളാട് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹചടങ്ങുകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി. ജില്ലയിൽ മറ്റിടങ്ങളിലും വിവാഹചടങ്ങുകൾക്ക് നിയന്ത്രണമുണ്ട്.  തവിഞ്ഞാൽ പഞ്ചായത്തിനു പുറമെ തെണ്ടര്‍നാട് എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്‍റ് സോണാക്കി. അതേസമയം ആന്‍റിജന്‍ പരിശോധനകൾ ഇന്നും തുടരും.

വയനാട്ടിൽ കഴിഞ്ഞ ദിവസം കോവിഡ് സ്വീകരിച്ച 53 പേരിൽ 49 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇവരിൽ 43 പേരും വാളാട് പ്രദേശത്ത് നടന്ന മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്തവരാണ്. ഇതേ തുടർന്ന് തവിഞ്ഞാലില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിൽ ഇന്നും ആന്‍റിജന്‍ പരിശോധന തുടരും. വാളാട് പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ചെറിയ റോഡുകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു.

വാളാട് ഉൾപ്പെടുന്ന തവിഞ്ഞാൽ പഞ്ചായത്തിനു പുറമേ പരിസരത്തെ എടവക പഞ്ചായത്ത് തൊണ്ടർനാട് പഞ്ചായത്ത് മാനന്തവാടി നഗരസഭ എന്നിവയും പൂർമമായും കണ്ടെയ്ന്‍മെന്‍റ് സോണുകൾ ആക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇവിടങ്ങളിൽ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ചു പേരിൽ കൂടുതൽ പങ്കെടുക്കുന്ന മരണാനന്തര ചടങ്ങുകളോ പാടില്ല. ജില്ലയിൽ എവിടെയും 20 പേരിൽ കൂടുതൽ വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല.

സംസ്ഥാനത്തു തന്നെ ആശങ്കാജനകമായ സാഹചര്യമുളള പ്രദേശമാണ് വാളാട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വയനാട്ടിൽ സമ്പർക്ക കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സുൽത്താൻ ബത്തേരിയിലും ആന്‍റിജൻ പരിശോധന തുടരും . എന്നാൽ കഴിഞ്ഞ ദിവസം ഇവിടെ 260- ലധികം പേരിൽ ആന്‍റിജന്‍ ടെസ്റ്റ് നടത്തിയിരുന്നെങ്കിലും ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. ആശങ്കക്കിടയിലും ആരോഗ്യവകുപ്പിന് ഇത് ആശ്വാസമാണ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്