ബസ് ചാര്‍ജ് വര്‍ദ്ധന, സമരം ഉണ്ടാകില്ലെന്ന് ആന്റണി രാജു

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് സ്വകാര്യ ബസ് സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഗതാതഗത മന്ത്രി ആന്റണി രാജു. സമരം ഇല്ലെന്നാണ് സംഘടനകള്‍ അറിയിച്ചത്. ബസ് ചാര്‍ജ് കൂട്ടുന്ന തീരുമാനം എടുക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചയ്ക്കും ശേഷമായിരിക്കും എന്ന് മന്ത്രി അറിയിച്ചു.

ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ സംതൃപ്തരാണെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണം മാത്രമാണ്. ബസ് ചാര്‍ജ് വര്‍ദ്ധന ഉടനെ ചെയ്യാന്‍ കഴിയുന്നതല്ല. വ്യക്തമായ പഠനം നടത്തും.

അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജീവനക്കാര്‍ക്കുള്ള ശമ്പളം വിതരണം ചെയ്യുന്നതില്‍ 30 കോടിയുടെ കുറവുണ്ടായിരുന്നു. ഈ തുക പാസാക്കാനുള്ള നടപടികള്‍ സ്വീകരിച്ചട്ടുണ്ട്. വകുപ്പിന്റെ ഉത്തരവ് ഇറങ്ങുന്നതോടെ വിതരണം തുടങ്ങും. കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ദ്ധിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നും, നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതിനാല്‍ സമരം തുടങ്ങുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. മിനിമം ചാര്‍ജ് 12 രൂപ ആക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നായിരുന്നു അറിയിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം