തരൂരിന് ആന്റെണിയുടെ പരസ്യ പിന്തുണ, പുതുപ്പള്ളിയിലെ റോഡ് ഷോയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തത് ആയിരങ്ങള്‍, പിന്തുണച്ച് എ ഗ്രൂപ്പ്,വിശ്വപൗരന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്  ശശി തരൂര്‍ മല്‍സരിക്കുമ്പോള്‍ അദ്ദേഹത്തെ അതിശക്തമായി എതിര്‍ത്ത ഏ കെ ആന്റെണിയും അവസാനം ശശി തരൂരിനെ അംഗീകരിച്ചു. ശശി തരൂരിന് പരസ്യ പിന്തുണ നല്‍കുന്ന നീക്കമാണ് പുതുപ്പള്ളി തിരഞ്ഞെടു്പ്പ് പ്രചരണത്തിനിടയില്‍ ഏ കെ ആന്റെണിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ശശി തരൂരാണ് ഇവിടെ കോണ്‍ഗ്രസിനെ നയിക്കേണ്ടതെന്ന ചിന്തയാണ് ഏ കെ ആന്റെണി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി പങ്കുവച്ചത്. തരൂരിനുള്ള ജന പിന്തുണയെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് ഇപ്പോള്‍ ഏ കെ ആന്റെണി.

പുതുപ്പള്ളിയില്‍ അവസാനഘട്ട പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോക്കെത്തിയ ശശി തരൂരിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവേശപൂര്‍വ്വമാണ് സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ പഴയ എ ഗ്രൂപ്പ് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ശശി തരൂരിനൊപ്പം നിലയുറിപ്പിച്ചിരിക്കുകയാണ്. ബെന്നിബഹ്നാന്‍ അടക്കമുളള എ ഗ്രൂപ്പിലെ പടക്കുതിരകളാണ് ശശി തരൂരിനെ പുതുപ്പള്ളിയില്‍ സ്വീകരിക്കുന്നതിന് മുമ്പില്‍ നിന്നിരുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തരൂരിന്റെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായിരുന്നു പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ.പുതുപ്പള്ളി പള്ളിയില്‍ എത്തി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ചതിന ശേഷം മണര്‍കാട് നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറോളം വാഹനങ്ങള്‍ പങ്കെടുത്തിരുന്നു.

താന്‍ സെന്റ് സ്റ്റീഫന്‍സ് കോളജിന്റെ ചെയര്‍മാനായതിന് ശേഷം 33 വര്‍ഷം കഴിഞ്ഞ് ആ സ്ഥാനത്ത് എത്തിയ ആളാണ് ചാണ്ടി ഉമ്മനെന്ന് റോഡ് ഷോക്ക് ശേഷം നടന്ന പൊതു സമ്മേളനത്തില്‍ ശശി തരൂര്‍ അനുസ്മരിച്ചു.സെന്റ് സ്റ്റീഫന്‍സില്‍ താന്‍ ചെയര്‍മാന്‍ ആയിരിക്കെ ജൂബിലി ആഘോഷത്തിനു മുഖ്യാതിഥിയായി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ശശി തരൂരിനെ ക്ഷണിച്ച കാര്യം ചാണ്ടി ഉമ്മന്‍ ഓര്‍മിച്ചു.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി