ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി; അൻവറിന്റെ സ്ഥാനാർഥി എഐസിസി അം​ഗം എൻകെ സുധീർ

പാലക്കാടിന് പിന്നാലെ ചേലക്കര കോൺഗ്രസിലും പൊട്ടിത്തെറി. കോൺഗ്രസ് നേതാവ് എൻകെ സുധീർ പിവി അൻവർ നയിക്കുന്ന ഡിഎംകെയുടെ സ്ഥാനാർഥിയാകും. ഇന്നലെ രാത്രി അൻവറുമായി നടന്ന ചർച്ചയ്ക്കൊടുവിലാണ് ചേലക്കരയിൽ എൻകെ സുധീർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവും കെപിസിസി സെക്രട്ടറി പദവും ഉൾപ്പെടെ വഹിച്ചിട്ടുള്ള എൻകെ സുധീർ, എഐസിസി അം​ഗവും ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ മുൻ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്നു. സുധീർ തന്നെയാണ് താൻ മത്സരിക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്നാണ് എൻകെ സുധീർ അറിയിച്ചത്.

ഇത്തവണ ചേലക്കരയിൽ കോൺഗ്രസ് തന്നെ സ്ഥാനാർഥിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുധീർ എന്നാണ് അറിയുന്നു. എന്നാൽ രമ്യാ ഹരിദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ഈ നീക്കമെന്ന് കരുതുന്നു.

Latest Stories

കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂടെ നില്ക്കാത്ത ഉദ്യോഗസ്ഥരെ മനോവീര്യം കെടുത്തി അടിമകളാക്കുന്നു; പിപി ദിവ്യക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസ് എടുത്തു; ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി

'രാജുവേട്ടൻ എനിക്ക് മേക്കപ്പ് ചെയ്ത് തന്നിട്ടുണ്ട്'; അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് അനു മോഹൻ

വയനാട്ടിൽ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥി

ഗംഭീറും കോഹ്‌ലിയും സാക്ഷി, 49 അല്ലിത് 46 ; ബാംഗ്ലൂരിൽ ഇന്ത്യക്ക് ഉണ്ടായത് വമ്പൻ അപമാനം

'റോജ' കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു; സിനിമാ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഐശ്വര്യ ഭാസ്ക‌രൻ

ഏറ്റവും കൂടുതൽ മുട്ട ഇടുന്നത് കോഴിയോ അതോ ഇന്ത്യൻ ടീമോ, ഇത് വമ്പൻ നാണക്കേട്; ബാംഗ്ലൂരിൽ വിക്കറ്റ് മഴ

പി സരിന്‍ കോണ്‍ഗ്രസിന്റെ പടിക്ക് പുറത്ത്; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും നീക്കി; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പൊളിച്ചു പണിയും; ബല്‍റാമിന് സാധ്യത

'പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു'; പിപി ദിവ്യയെ തള്ളി എംവി ഗോവിന്ദന്‍

ഇതിനെ മാത്രമേ കെട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളു അങ്ങനെ അതും ആയി