ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട്-ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പിവി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ആദ്യമായാണ് പിന്തുണ തേടി യുഡിഎഫ് അന്‍വറിനെ സമീപിച്ചിരിക്കുന്നത്.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഡിഎംകെ സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ ബിജെപി-സിപിഐഎം വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകാമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന.
അന്‍വര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമായേക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതേസമയം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് അന്‍വറും പ്രതികരിച്ചു. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വോട്ട് നേടിയാല്‍ ബിജെപി അനായാസം വിജയിക്കുമെന്ന വിലയിരുത്തലിലാണ് അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നത്.