'പൗരത്വ നിയമം നടപ്പാക്കില്ലെന്നു പറയാൻ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇത്'; പരിഹാസവുമായി എ. പി  അബ്ദുള്ളക്കുട്ടി

പൗരത്വ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി‌ജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയാന്‍ പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല ഇതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. അതു നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോഴിക്കോട് മുക്കത്തു സംഘടിപ്പിച്ച ദേശഭക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ മതേതരത്വം തകരുമെന്നും ഹിന്ദുക്കള്‍ ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം രാജ്യത്തെ മതേതരത്വം നിലനില്‍ക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ ഭൂരിപക്ഷ സമുദായത്തിന്റെ പീഡനങ്ങളേറ്റ് ഇന്ത്യയിലെത്തി പുഴുക്കളെ പോലെ ജീവിക്കുന്നവരോടുള്ള കാരുണ്യമാണ് പൗരത്വ നിയമ ഭേദഗതി. ഇന്ത്യയെ പോലെ മതസ്വാതന്ത്ര്യമുള്ള രാജ്യം ലോകത്ത് വേറെയില്ല.

യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ച് സംസ്ഥാനത്തെ വികസനം മുരടിപ്പിച്ചു. ഇതു മാറണമെങ്കില്‍ പുതിയ ഒരു ഭരണം കേരളത്തിലുണ്ടാകണം. വിഎസ് അച്യുതാനന്ദനെ പോലെ മുസ്ലിം വിരോധമുള്ള രാഷ്ട്രീയക്കാരന്‍ കേരളത്തിലില്ല. സംസ്ഥാനത്തെ മുസ്ലിം പള്ളികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പച്ചയായ രാഷ്ട്രീയമാണ് ഇമാം പറയുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം രാജ്യത്തെ കോണ്‍ഗ്രസിന്റെ ഭാവി തുലയ്ക്കും. നിയമത്തിനെതിരെ നടക്കുന്നത് രാജ്യദ്രോഹ സമരമാണെന്നും കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും ഭരണത്തിന്റെ സംഭാവന ദാരിദ്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ