കൊച്ചിയില്‍ എ.എസ്‌.ഐയെ കുത്തിയ പ്രതി, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ബിച്ചു എന്ന വിഷ്ണു അരവിന്ദാണ് എഎസ്‌ഐയെ കുത്തിയത്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ എത്തിച്ച് നല്‍കിയതും പണം ആവശ്യപ്പെട്ടുള്ള സുനിയുടെ കത്ത്് ദിലീപിന്റെ മാനേജര്‍ക്ക് എത്തിച്ച് നല്‍കിയതും വിഷ്ണു ആയിരുന്നു.

ബൈക്ക് മോഷണക്കേസില്‍ പിടികൂടിയപ്പോള്‍ ആണ് വിഷ്ണു പൊലീസിനെ കുത്തിയത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപത്ത് വെച്ചാണ് വിഷ്ണു എഎസ്‌ഐ ഗിരീഷ് കുമാറിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ബലപ്രയോഗത്തിലൂടെയാണ് വിഷ്മുവിനെ പൊലീസ് പിടിച്ചത്. പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി ഓടിയ വിഷ്ണുവിനെ പിന്തുടര്‍ന്ന് പിടിക്കുന്നതിന് ഇടയിലാണ് എഎസ്‌ഐക്ക് പരിക്കേറ്റത്. കൈത്തണ്ടയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്‌ഐ ആശുപത്രി വിട്ടു. വിഷ്ണുവിന് എതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. ഇപ്പോള്‍ ഇയാള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ്.

Latest Stories

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; എന്‍ഐഎ ആസ്ഥാനത്ത് കനത്ത സുരക്ഷ

IPL 2025: എന്ത് കളി കളിച്ചാലും പുറത്ത്, ഗുജറാത്തില്‍ പോയിപെട്ട് ഈ യുവതാരം, എന്നാലും ഇതുവേണ്ടായിരുന്നു കോച്ചേ, വിമര്‍ശനവുമായി ആരാധകര്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി സര്‍വകലാശാല

ജനറല്‍ ടിക്കറ്റില്‍ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര; ചോദ്യം ചെയ്ത ടിടിഇയ്ക്ക് മര്‍ദ്ദനം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതക കേസിലെ മുഖ്യ സാക്ഷിക്കൊപ്പം തിയേറ്ററില്‍; മൂന്ന് മണിക്കൂര്‍ സിനിമ കണ്ട് നടന്‍ ദര്‍ശന്‍, വിവാദം

'ഇനി കെഎഫ്‌സി ഉപയോഗിച്ചും പല്ല് തേക്കാം'; ഫ്രൈഡ് ചിക്കൻ ഫ്ലേവറിൽ ടൂത്ത് പേസ്റ്റ് പുറത്തിറക്കി കമ്പനി, വമ്പൻ ഹിറ്റ്

INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌

അങ്ങനെ സെൽറ്റോസ് ഹൈബ്രിഡും; ഇന്ത്യയിൽ ഹൈബ്രിഡ് മോഡലുകൾ വിൽക്കാൻ പദ്ധതിയിട്ട് കിയ !

ആർത്തവമുള്ള വിദ്യാർത്ഥിനിയെ പരീക്ഷ എഴുതിച്ചത് ക്ലാസ് മുറിക്ക് പുറത്ത് ഇരുത്തി; പ്രിൻസിപ്പലിന് സസ്പെൻഷൻ

പ്രതിരോധ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കാന്‍ 114 റഫേല്‍ മറൈന്‍ യുദ്ധ വിമാനങ്ങള്‍ കൂടി; വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി