പ്രിന്‍സിപ്പല്‍ നിയമനം; ഉന്നതവിദ്യാഭ്യാസമന്ത്രി ഇടപെടല്‍ നടത്തി; സേവ് യൂണിവേഴ്സിറ്റി സമിതി

പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇടപെടല്‍ നടത്തിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി സമിതി രംഗത്ത്. യുജിസി അംഗീകൃത ജേര്‍ണലുകളില്‍ പ്രസിദ്ധീകരണങ്ങള്‍ ഇല്ലാത്തവരെയും പ്രിന്‍സിപ്പല്‍നിയമനത്തിന് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പി.എസ്.സിയും തടഞ്ഞവര്‍ക്കായി വീണ്ടും ഹിയറിങ് നടത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടെതെന്നാണ് ആക്ഷേപം . ചട്ടപ്രകാരം ഇതു സാധ്യമല്ലെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെന്നാണ് സൂചന.

മാര്‍ച്ച് മാസത്തിലാണ് പ്രിന്‍സിപ്പല്‍മാരുടെയും പ്രൊഫസര്‍മാരുടെയും സ്ഥാനക്കയറ്റത്തിനായി വിദഗ്ധസമിതി, യോഗ്യത പരിശോധനയും ഇന്റര്‍വ്യൂവും നടത്തിയത്. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് 103 പേര്‍ അപേക്ഷിച്ചു, ഇതില്‍ നിന്ന് 43 പേരെയെ തിരഞ്ഞടുത്തുള്ളൂ. മറ്റുള്ളവര്‍ യുജിസി പറഞ്ഞിട്ടുള്ള യോഗ്യതകളില്ലാത്തതിനാലാണ് ഒഴിവാേക്കപ്പെട്ടത്.

ഇങ്ങനെ മാറ്റി നിറുത്തപ്പെട്ടവര്‍ക്കായി ഒന്നുകൂടി ഹിയറിംങ് നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടതായതാണ് സേവ്യൂണിവേഴ്‌സിറ്റി സമിതി ആരോപിക്കുന്നത്. യോഗ്യത പട്ടികയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ക്ക് കടന്നുകൂടുവാന്‍ കഴിയാത്തതുകൊണ്ട് അവര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി യോഗ്യത നേടിയ 43 പേരുടെ നിയമനം തടയുകയാണെന്നും ആക്ഷേപമുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം