കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണം; രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകര്‍ന്നടിയും; മുന്നറിയിപ്പുമായി പ്രഭാത് പട്നായിക്

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്നായിക്. താങ്ങുവില പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ഭഷ്യസുരക്ഷ തകര്‍ന്നടിയും. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കല്‍ കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തിന്റെകൂടി താല്‍പ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. താങ്ങുവില നല്‍കുന്നില്ലെങ്കില്‍ കര്‍ഷകര്‍ ഭക്ഷ്യവിളകളില്‍നിന്ന് പിന്മാറും. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചപോലെ ഇത് ഇന്ത്യയുടെയും ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന സംയുക്ത തൊഴിലാളി കര്‍ഷക മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രഭാത് പട്നായിക്.

സിഐടിയു, അഖിലേന്ത്യ കിസാന്‍സഭ, അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 400 ജില്ലയില്‍ സംയുക്ത കണ്‍വന്‍ഷന്‍ പൂര്‍ത്തിയാക്കിയെന്ന് കിസാന്‍സഭാ വൈസ് പ്രസിഡന്റ് ഹന്നന്‍മൊള്ള പറഞ്ഞു. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ബി വെങ്കട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ

മരം മുറിക്കാന്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; കുടുംബത്തിനൊപ്പം യാത്ര ചെയ്ത ബൈക്ക് യാത്രികന് ദാരുണാന്ത്യം