പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ക്ക് ഇ.ഡിയുടെ നോട്ടീസ്, അനിത പുല്ലയിലിന് എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുന്നോട്ട്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി കേസിലെ പരാതിക്കാര്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് അയച്ചത്. രേഖകളുമായി മൊഴി നല്‍കാന്‍ ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, ഇന്ന് ഹാജരാകാന്‍ കഴിയില്ല എന്ന് പരാതിക്കാരന്‍ ഇഡിയെ അറിയിച്ചു.കേസില്‍ ഇഡിയുടെ ഇടപെടലിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. അതേ സമയം, ഇഡിയുടെ കത്തിന് ക്രൈംബ്രാഞ്ച് മറുപടി നല്‍കിയിട്ടില്ല. ഒരു മാസം കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടില്ല.

മോന്‍സൺ മാവുങ്കലിന് എതിരെയുള്ള പോക്‌സോ കേസില്‍ പരാതി നല്‍കിയ യുവതിയുടെ പേര് ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ പ്രവാസി മലയാളിയായ അനിതാ പുല്ലയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് അനിതയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുണ്ട്.

ഐപിസി 228എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അനിതയുടെ മൊഴിയെടുക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന്‍ മാവുങ്കലിന് പരിചയപ്പെടുത്തിയതടക്കമുള്ള കാര്യങ്ങളില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പരിധിയിലാണ് അനിത.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ