എംബി രാജേഷും എഎ റഹീമും തങ്ങളുടെ നാടകത്തിലെ നടന്മാരാണോ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എംവി ഗോവിന്ദന്‍ പറഞ്ഞത് തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു. നുണ പരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.

എന്നാല്‍ തന്നോടൊപ്പം നുണപരിശോധനയ്ക്ക് മന്ത്രി എംബി രാജേഷിനെയും എഎ റഹീമിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രാഹുല്‍ വെല്ലുവിളി ഉയര്‍ത്തി. പി സരിന്‍ പറഞ്ഞത് പാലക്കാട്ടെ ഹോട്ടല്‍ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്നാണ്. അങ്ങനെയെങ്കില്‍ എംബി രാജേഷും റഹീമും തങ്ങളുടെ നാടകത്തിലെ നടന്മാരാണോയെന്നും രാഹുല്‍ ചോദിച്ചു.

ഇത്തരത്തില്‍ ഗോള്‍ പോസ്റ്റ് മാറ്റി മാറ്റി തങ്ങളെക്കൊണ്ട് ഗോളടിപ്പിക്കരുതെന്നും രാഹുല്‍ പരിഹസിച്ചു. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടര്‍ച്ചയായി നുണ പറയുകയാണെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും പാലക്കാട് കള്ളപ്പണം ഒഴുക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം