രഞ്ജിത്തിനെതിരെയുള്ള ആരോപണം വ്യാജമോ? പീഡന പരാതി വിശ്വാസയോഗ്യമല്ലെന്ന് കോടതി; പരാതിയിലെ സുപ്രധാന വിവരങ്ങള്‍ പോലും തെറ്റ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവ് നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിക്കാരനായ യുവാവിന്റെ മൊഴി പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. യുവാവിന്റെ പരാതിയില്‍ പറയുന്നത് പ്രകാരം 2012ല്‍ സംഭവം നടന്നുവെന്ന് ആരോപിക്കുന്ന ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇതുകൂടാതെ 12 വര്‍ഷം യുവാവ് പരാതി നല്‍കാതിരിക്കാന്‍ മതിയായ കാരണം കോടതിയെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടില്ല. യുവാവ് ലൈംഗികാരോപണം നേരിട്ടെന്ന് ആരോപിക്കുന്ന താജ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത് 2015ലാണ്. എന്നാല്‍ പരാതി പ്രകാരം 2012ലാണ് സംഭവം നടന്നിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

രഞ്ജിത്തിനെതിരെയുള്ള യുവാവിന്റെ പരാതിയിലെ സുപ്രധാന വിവരങ്ങള്‍ തന്നെ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ നേരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ഒരു മാസത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കേസ് നിലവില്‍ ബംഗളൂരു പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പീഡന ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം നല്‍കിയത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിലാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. യുവാവിന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയായിരുന്നു എഫ്‌ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചത്.

സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വച്ച് സംവിധായകന്‍ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നല്‍കിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

Latest Stories

'കാലുമാറ്റക്കാരന്റെ കെട്ടുകഥ', ആ സിനിമയും മന്‍മോഹന്‍ സിംഗും; കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ബിജെപിയുടെ സിനിമാ തന്ത്രം

ചെരുപ്പൂരി അണ്ണാമലൈയുടെ ശപഥം; ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ സ്വയം ചാട്ടവാറിന് അടിച്ച് വഴിപാട്, 48 ദിവസത്തെ വ്രതം തുടങ്ങി

ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി മെൽബണിൽ കറുത്ത ആം ബാൻഡ് അണിഞ്ഞ് ഇന്ത്യൻ താരങ്ങൾ

അഗ്രഷനിൽ രാജാവ് ബോളിങ്ങിൽ വട്ടപ്പൂജ്യം, സിറാജിനെതിരെ ആരാധകർ; സ്വയം കോമാളിയായി മാറി താരം

മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; 'ബറോസ്' കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

അസാധാരണ നീക്കവുമായി എൻ പ്രശാന്ത്; അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു

വയനാട് പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം; ഭൂമി ഏറ്റെടുക്കലിനെതിരെ നൽകിയ ഹർജി തള്ളി

BGT 2024: ഇന്ന് മുതൽ നീ ഹിറ്റ്മാൻ അല്ല, എതിരാളികൾക്ക് ഫ്രീമാൻ; വിരമിച്ച് പോയാൽ ഉള്ള വില പോകാതിരിക്കും

ഇത് പോലെ ഒരു ഉറക്കം തൂങ്ങി നായകനെ ഇന്ത്യ കണ്ടിട്ടില്ല, സ്മിത്തും കമ്മിൻസും അടിച്ചോടിച്ചപ്പോൾ എനിക്ക് വയ്യേ എന്ന ഭാവം ; രോഹിത്തിന് വമ്പൻ വിമർശനം, നോക്കാം ഇന്നത്തെ മണ്ടത്തരങ്ങൾ