പുതുവര്‍ഷത്തലേന്ന് റോഡിലെ തര്‍ക്കം; അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

എറണാകുളം കാഞ്ഞിരമറ്റത്ത് വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫയാണ് മര്‍ദ്ദനമേറ്റതിന് പിന്നാലെ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബര്‍ 31ന് രാത്രി ആയിരുന്നു കാഞ്ഞിരമറ്റത്ത് റോഡരികില്‍ സംഭവം നടന്നത്.

ഷിബു എന്നയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്. തുടര്‍ന്ന് ഷിബുവും ഹനീഫയും തമ്മില്‍ തര്‍ക്കത്തിലായി. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം.

തുടര്‍ന്ന് ഷിബു തന്നെയാണ് ഹനീഫയെ ആശുപത്രിയിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Latest Stories

'വാഹനാപകടത്തിൽപ്പെടുന്നവർക്ക് ഏഴ് ദിവസം സൗജന്യ ചികിത്സ'; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ​ഗഡ്കരി

'മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു'; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

ഹാവൂ ഒരാൾ എങ്കിലും ഒന്ന് പിന്തുണച്ചല്ലോ, സഞ്ജു തന്നെ പന്തിനെക്കാൾ മിടുക്കൻ, അവനെ ടീമിൽ എടുക്കണം; ആവശ്യവുമായി മുൻ താരം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട'; അനധികൃത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഹൈക്കോടതി

" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'ഒരിക്കലും നടക്കാത്ത സ്വപനം'; കാനഡയെ യുഎസിൽ ലയിപ്പിക്കണമെന്ന് പറഞ്ഞ ട്രംപിന് ചുട്ടമറുപടിയുമായി ട്രൂഡോ

ആവേശം തുടരാന്‍ 'ടോക്‌സിക്'; യാഷിന്റെ കിടിലന്‍ എന്‍ട്രി, ഗീതു മോഹന്‍ദാസ് ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് പുറത്ത്

ഓസ്ട്രേലിയ ഒകെ ഒന്ന് കാണിക്കാൻ ടീം അവനെ ടൂർ കൊണ്ടുപോയതാണ്, മുൻവിധികളോടെ മാനേജ്മെന്റ് അദ്ദേഹത്തെ ചതിച്ചു: സഞ്ജയ് മഞ്ജരേക്കർ

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

ഉത്സവ, വിവാഹ ആഘോഷങ്ങള്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് കരുത്തേകി; വരുമാനക്കുതിപ്പില്‍ 39% വര്‍ദ്ധനവ്; ഇന്ത്യയിലും ഗള്‍ഫിലും മികച്ച നേട്ടം