വിവാഹത്തെ ചൊല്ലി തര്‍ക്കം; യുവതിയെ ഓടുന്ന കാറില്‍നിന്ന് തള്ളിയിട്ടു, സുഹൃത്ത് പിടിയില്‍

തൃശൂര്‍ കുന്നംകുളത്ത് യുവതിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെ കുന്നംകുളം പൊലീസ് പിടികൂടി. പരുക്കേറ്റ മുനമ്പം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് യുവതി. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന യുവതി രണ്ടാഴ്ചയോളമായി അര്‍ഷാദിനൊപ്പമായിരുന്നു. ഇരുവരും നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read more

രാവിലെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ തര്‍ക്കമുണ്ടാകുകയും അര്‍ഷാദ് പ്രതീക്ഷയെ ഡോര്‍ തുറന്ന് പുറത്തേക്ക് തള്ളുകയുമായിരുന്നു. പിടിവിടാതെ ഡോറില്‍ തൂങ്ങി കിടക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റത്.