ചായക്ക് മധുരമില്ലാത്തതിനാൽ പഞ്ചാസാര ചോദിച്ചു, കടക്കാരനോട് തർക്കം; യുവാവിനെ നിർത്താതെ അക്രമിച്ച് ആറം​ഗ സംഘം

ചായയ്ക്ക് മധുരമില്ലാത്തതിനാൽ പഞ്ചാസാര വേണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കത്തിൽ ആലപ്പുഴ ബീച്ചിൽ യുവാവിനെ ആറംഗ സംഘം അടിച്ച് വീഴ്ത്തി. തൃശൂർ ഇരിങ്ങാലകുട പുളിക്കൻ ഹൗസിൽ സിജോ ജോൺ (36)ആണ് തലക്കും കൈക്കും പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഇന്നലെ വൈകിട്ട് ബീച്ചിലെ കാറ്റാടി ഭാഗത്താണ് സംഭവം. സിജോ ജോൺ മറ്റ് മൂന്ന് പേരുമായിട്ടാണ് ബീച്ചിൽ എത്തിയത്. കാറ്റാടി ഭാഗത്തെ കടയിൽ നിന്ന് ചായ കുടിക്കുന്നതിനിടെ സിഗരറ്റ് കത്തിക്കാൻ ലാമ്പ് ഉണ്ടോയെന്ന് ചോദിച്ചു. ഇതിന് ശേഷം ചായക്ക് അല്പം മധുരം വേണമെന്ന് പറഞ്ഞു. കടയുടമ ക്ഷുഭിതനായി ഇല്ലെന്ന് പറഞ്ഞു. ഇതിനെ തുടർന്ന് ഇരുവരും തർക്കത്തിലായി.

പിന്നീട് ചായയുടെ പണവും നൽകി ഇവർ ബീച്ചിലേക്ക് പോയപ്പോൾ പിന്നാലെ എത്തിയ ആറംഗ സംഘം സ്റ്റീൽ കമ്പിയും വടിയുകൊണ്ട് സിജോ ജോണിനെ അടിക്കുകയായിരുന്നു. തലക്കും ഇടതു കൈക്കും ഗുരുതരമായി പരിക്കേറ്റ സിജോ ജോൺ നിലത്തു വീണു. ഇതിനിടെ പൊലീസ് എത്തുന്നത് കണ്ട അക്രമി സംഘം രക്ഷപ്പെട്ടു.

പിന്നീട് സിജോ ജോണിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ആറ് തുന്നലും ക്ഷതം പറ്റിയ ഇടത് കൈക്ക് പ്ളാസ്റ്ററും ഇട്ടു. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടപ്പള്ളിയിലെ ഓയിൽ ഗ്യാസ് കമ്പനിയിലെ ജീവനക്കാരനാണ് സിജോ.

Latest Stories

അന്ന് കോഹ്‌ലി പറഞ്ഞ വാക്ക് പാലിക്കുമോ? ഒളിമ്പിക്സിൽ ക്രിക്കറ്റ് വരുമ്പോൾ എത്തുന്നത് 6 ടീമുകൾ; റിപ്പോർട്ട് നോക്കാം

യാച്ചുകൾ മുതൽ ബദാം വരെ; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ, എതിർത്ത് വോട്ട് ചെയ്ത് ഹംഗറി

കേരളത്തിൽ നേതൃമാറ്റം ഉണ്ടാകും, പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹം'; കെ മുരളീധരന്‍

'ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സർബത്ത് ജിഹാദ്, സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു'; വീണ്ടും വിദ്വേഷ പരാമർശവുമായി ബാബ രാംദേവ്

ഖാന്‍മാരെ കൊണ്ട് കഴിഞ്ഞില്ല, ബോളിവുഡിന് ബിഗ് ബ്രേക്ക് നല്‍കി 'ജാട്ട്'; ഇതിനിടെ ചര്‍ച്ചയായി സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്!

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം

'വഖഫ് നിയമഭേദഗതിയും മുനമ്പവും ബിജെപിയുടെ ക്രിസ്ത്യന്‍ പ്രേമനാടകത്തിലെ ഒരു എപ്പിസോഡ് മാത്രം, സാമുദായിക സംഘര്‍ഷത്തിന് തീ കോരിയിടാനുളള ശ്രമം '; വിമർശിച്ച് മുഖ്യമന്ത്രി

IPL 2025: അന്ന് അവന്റെ ഒരു പന്ത് പോലും എനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല, എന്നെ നിരന്തരം സ്ലെഡ്ജ് ചെയ്ത അയാളോട് അങ്ങനെ പറയേണ്ടതായി വന്നു; മുൻ സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

റിലീസ് ഇനിയും നീളും, മോഹന്‍ലാലിന്റെ കിരാതയ്ക്ക് ഇനിയും കാത്തിരിക്കണം; 'കണ്ണപ്പ' പുതിയ റിലീസ് വൈകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480