കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആര്‍എസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍.
കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും. കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണര്‍ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
അതേസമയം ഗോവന്‍ സ്വദേശിയായ കിസ്ത്യന്‍ പശ്ചാത്തലമുള്ള രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറിനെ കേരളത്തിലെത്തിക്കുന്നതിലൂടെ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.