വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി അരിക്കൊമ്പന്‍. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്‌നാട് വന മേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്.
മഴ മേഘങ്ങള്‍ കാരണം ഇപ്പോള്‍ അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കുന്നില്ല. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പനെയാണ് ദൃശ്യങ്ങളില്‍ കണ്ടത്.
അവിടെ നിന്ന് വെള്ളം കുടിച്ച ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേഘമലയ്ക്ക് താഴെ ലയം പോലെയുള്ള ഒരു കോളനിയാണ്. നിരവധി പേര്‍ അവിടെ താമസിക്കുന്നുണ്ട്.
Read more
രാത്രിയില്‍ കോളനിയില്‍ ഒരു ആന നാശം വിതച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് അരിക്കൊമ്പനാണോ എന്നതില്‍ സ്ഥിരീകരണമില്ല. തമിഴ്‌നാട് വനംവകുപ്പും അരിക്കൊമ്പനെ കൃത്യമായി ട്രാക്ക് ചെയ്യുന്നുണ്ട്.