ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പൻ പെരിയാർ റേഞ്ചിലെ വനമേഖലയിൽ എത്തിയതായി സൂചന. ഇന്നലെ തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു.രാത്രി സിഗ്നൽ ലഭിക്കുമ്പോൾ രാത്രിയോടെ തമിഴ്നാട് ഭാഗത്ത് നിന്നും കേരളത്തിലേക്ക് കടന്നിട്ടുണ്ട്.
ചിന്നക്കനാലിലേത് പോലെ രാത്രിയിൽ വനത്തിനുള്ളിലൂടെ അരിക്കൊമ്പൻ സഞ്ചാരം തുടങ്ങിയിരിക്കുകയാണ്. ഇരവങ്കലാർ ഭാഗത്തെ വനമേഖലയിൽ നിന്നും വനം വകുപ്പിന് സിഗ്നൽ ലഭിച്ചിരുന്നു.ഈ ഭാഗത്ത് കാടിനോട് ചേർന്ന് തേയിലത്തോട്ടവും, തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുമുണ്ട്.
സമീപ പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആന കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ സാധ്യത കുറവാണെന്നാണ് വനംവകുപ്പ് പറയുന്നത്. ചിന്നക്കനാലിൽ ഭീതി വിതച്ച ആരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയാണ് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടത്.