ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച അർജുന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി. സംസ്ഥാന സർക്കാർ ക്രമീകരിച്ച പ്രേത്യേക ആംബുലൻസിൽ ആണ് മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരുന്നത്. നാളെ രാവിലെ 6 .30 ഓടെ കോഴിക്കോട്ടെ വീട്ടിൽ എത്തും. ഷിരൂരിലെ അപകടം നടന്ന സ്ഥലത്ത് അഞ്ച് മിനിറ്റ് വാഹനം നിർത്തിയിടും.
ആംബുലൻസിൽ അർജുന്റെ സഹോദരൻ അഭിജിത്തും, സഹോദരി ഭർത്താവായ ജിതിനും ഒപ്പമുണ്ട്. കൂടാതെ അർജുന്റെ കുടുംബത്തിന് കർണാടക സർക്കാർ അഞ്ച് ലക്ഷം രൂപ ആഹ്വാനം ചെയ്യ്തിട്ടുണ്ട്. കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രഖ്യാപിച്ച തുക അർജുന്റെ അമ്മയ്ക്ക് കൈമാറും.
CP2 പോയിന്റിൽ 12 അടി താഴ്ചയിലായിരുന്ന ലോറി ഉണ്ടായിരുന്നത്. ലോറി പൂർണമായും ചെള്ളിക്കുള്ളിൽ അകപ്പെട്ടിരിക്കുകയായിരുന്നു. ജൂലൈ 16 ഇൽ കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ ദുരന്തത്തിൽ ആണ് അർജുൻ അപകടത്തിപെടുന്നത്. കൂടാതെ മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ട് പേർക്കുള്ള തിരച്ചിലും ഇന്നും ഗംഗിവലിപ്പുഴയിൽ തുടരുന്നുണ്ട്.