'അരൂർ നഷ്‌ടപ്പെടാൻ കാരണം പൂതന പരാമർശമല്ല, പരാജയം ബിജെപി വോട്ട് മറിച്ചതിനാൽ'; ജി സുധാകരൻ

അരൂർ സീറ്റ് നഷ്‌ടപ്പെടാൻ കാരണം പൂതന പരാമർശമല്ലെന്ന് മന്ത്രി ജി സുധാകരൻ. അരൂർ സീറ്റ് നഷ്ടപ്പെട്ടതിൽ വലിയ പ്രയാസമുണ്ടെന്നും, ബിജെപി വോട്ട് മറിച്ചതാണ് പരാജയ കാരണമെന്നും ജി സുധാകരൻ  പറഞ്ഞു.

“അരൂർ സീറ്റ് നഷ്ടപ്പെട്ടതിൽ വലിയ പ്രയാസമുണ്ട്. ഇങ്ങനെ ഒന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. 35 വോട്ടിന് ജയിക്കുമെന്നായിരുന്നു സ്ഥാനാർത്ഥികളെ നോക്കി നടത്തിയ 15ാം തിയതിയിലെ ഞങ്ങളുടെ അസസ്മെന്റ്. എന്നാൽ ഫലം വന്നപ്പോൾ ബിജെപിയുടെ പതിനായിരം വോട്ട് കാണുന്നില്ല.  അതെവിടെ പോയെന്നത് വ്യക്തമല്ലേ?” മന്ത്രി ചോദിച്ചു.

“ബിജെപി വോട്ട് ഞങ്ങൾക്ക് കിട്ടില്ല. കേരളത്തിലെ യുഡിഎഫിനെ പറ്റി ബിജെപിക്ക് പരാതിയില്ല. അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പറ്റി ഞങ്ങൾ പറഞ്ഞതിനെ കുറിച്ചാണ് അവർക്ക് വിഷമം ഉണ്ടായിരുന്നത്.”

“ഞാൻ അവരെ(ഷാനിമോൾ ഉസ്‌മാൻ) പൂതനയെന്ന് വിളിച്ചിട്ടില്ല. ഒരു സ്ത്രീയെയും വിളിച്ചിട്ടില്ല. പൂതനയെന്ന കഥാപാത്രത്തെ പരാമർശിച്ചിരുന്നു. അത് ഒരു സ്ത്രീയെയും ഉദ്ദേശിച്ച് പറഞ്ഞതല്ല. കുടുംബ യോഗത്തിൽ കടന്നുകയറി ചില മാധ്യമപ്രവർത്തകർ അധാർമ്മികമായി നടത്തിയ വ്യാജ പ്രചാരണമാണ് അത്. ആ വീഡിയോ മുഴുവൻ കണ്ടാൽ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് മനസിലാവും. അവർക്കിവിടെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് എന്റെ പരാമർശം ഉയർത്തിക്കൊണ്ടുവന്നത്. യുഡിഎഫ് നൽകിയ പരാതി കളക്ടർ തള്ളിയതോടെ ആ പ്രചാരണം അവസാനിച്ചു.”

“അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി സഹതാപം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം എങ്കിലും കിട്ടേണ്ടതല്ലേ. ഇവിടെ ബിജെപി വോട്ട് കുറഞ്ഞു. ഞങ്ങളായിരുന്നു ജയിക്കേണ്ട്. കടലോരത്തും കടപ്പുറത്തും അരൂക്കുറ്റിയിലും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വോട്ട് ഞങ്ങൾക്ക് കുറഞ്ഞു. ബിജെപി എട്ടായിരം മുതൽ പതിനായിരം വോട്ട് വരെ മറിച്ചു. അതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചത്,” സുധാകരൻ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു