കൊല്ലത്ത് പിടിയിലായ പി.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കി: എന്‍.ഐ.എ

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് സ്ഥലത്തെ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ നിര്‍ദേശം നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. ലഭിക്കുന്ന വിവരങ്ങളെല്ലാം ഹിറ്റ് സ്‌ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം.

കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്എസ്-ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.

ആര്‍എസ്എസ്-ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ര്‍ വ്യക്തമാക്കി.

ജനുവരി 17നാണ് കൊല്ലം മണ്ണേഴത്തുതറ സ്വദേശി മുഹമ്മദ് സാദിഖിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ സാദിഖ് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് എന്‍ഐഎ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി